Connect with us

Uae

ദുബൈ; പാർക്കിൻ നൂതന മൊബൈൽ ആപ്പ് പുറത്തിറക്കി

ഉപഭോക്താക്കള്‍ക്ക് മൂന്ന് വഴികളില്‍ രജിസ്റ്റര്‍ ചെയ്യാനാകും

Published

|

Last Updated

ദുബൈ | ദുബൈയിലെ പൊതു പാര്‍ക്കിംഗ് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ദാതാവായ ‘പാര്‍ക്കിന്‍’ കമ്പനി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. പാര്‍ക്കിംഗ് മാനേജ്‌മെന്റ് ലളിതമാക്കുക, പ്രവേശനക്ഷമത മെച്ചപ്പെടുത്തുക എന്നിവയില്‍ നിരവധി സവിശേഷതകള്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് മൂന്ന് വഴികളില്‍ രജിസ്റ്റര്‍ ചെയ്യാനാകും.ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍, പൊതു പാര്‍ക്കിംഗിനും ഡെവലപ്പര്‍ പാര്‍ക്കിംഗിനും പണമടയ്ക്കാം. ടോപ്പ്-അപ്പുകള്‍, വാഹന മാനേജ്‌മെന്റ്, സീസണല്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവക്കായി വാലറ്റ് സേവനവും എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു.

പാര്‍ക്കിംഗ് പിഴ, തര്‍ക്ക ചാര്‍ജുകള്‍ അടക്കാനും, റീഫണ്ടുകള്‍ അഭ്യര്‍ഥിക്കാനും ആപ്പ് സഹായിക്കും. പാര്‍ക്കിംഗ് ഫൈന്‍ഡര്‍ എന്ന സേവനം ലഭ്യമായ റിയല്‍-ടൈം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കും.പേലേറ്റര്‍ ഓപ്ഷന്‍, പേയ്‌മെന്റുകള്‍ക്ക് തവണകളായി അടക്കാനുള്ള സൗകര്യം നല്‍കുന്നു.

ഡൈനാമിക് ഓട്ടോ-റിന്യൂവല്‍ സൗകര്യപ്രദമായ പാര്‍ക്കിംഗ് ഫീസ് പേയ്‌മെന്റ് ഉറപ്പാക്കുന്നു. ഉപയോക്താക്കള്‍ക്ക് എത്തിച്ചേരുന്നതിന് മുമ്പായി പാര്‍ക്കിംഗ് ഷെഡ്യൂള്‍ ചെയ്യാനും കഴിയും. പാര്‍ക്കിംഗ് സംബന്ധമായ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനും സൗകര്യമുണ്ട്.100 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ.

ദുബൈയിലെ ബഹുനില കെട്ടിട പാര്‍ക്കിംഗ്, സൈഡ് പാര്‍ക്കിംഗ്, സ്‌ക്വയര്‍ പാര്‍ക്കിംഗ്, പൊതു പാര്‍ക്കിംഗ് എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് നിയമലംഘനങ്ങളുടെ വിശദമായ ലിസ്റ്റ് പാര്‍ക്കിന്‍ പുറത്തിറക്കി.100 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുന്നതാണ് ഈ ലംഘനങ്ങള്‍.

Latest