Connect with us

Uae

ദുബൈ മർകസ് ഐ സി എഫ് റാലി നടത്തി

വിദ്യാർഥികളുടെ സ്‌കേറ്റിംഗ്, ദഫ്, സ്‌കൗട്ട് തുടങ്ങി കലാപ്രകടനങ്ങളും അരങ്ങേറി

Published

|

Last Updated

ദുബൈ | ദുബൈ മർകസ്, ഐ സി എഫ് നടത്തിയ യു എ ഇ ദേശീയ ദിന റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ദുബൈ പോലീസ്, ആർ ടി എ, ഇസ്്ലാമിക് അഫയേഴ്സ് തുടങ്ങിയ ഡിപാർട്‌മെന്റുകളുടെ സഹകരണത്തോടെ രാവിലെ എട്ടിന് ദേര മുതീന റോഡിൽ നടന്ന റാലി മേജർ ഹമദ് സാലിം അൽ ത്വൻയജി ഉദ്ഘാടനം ചെയ്തു.

സാമുഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു. വിദ്യാർഥികളുടെ സ്‌കേറ്റിംഗ്, ദഫ്, സ്‌കൗട്ട് തുടങ്ങി  കലാപ്രകടനങ്ങളും അരങ്ങേറി. സമാപന സംഗമത്തിൽ ഡോ. ഖാസിം സന്ദേശ പ്രഭാഷണം നടത്തി.

സി പി ഉബൈദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഫ്ലോറ ഹസൻ ഹാജി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, പി എസ് കെ മൊയ്തു ബാഖവി മാടവന, സലീം ഷാ, കരീം തളങ്കര, സിറാജ് ആസ്റ്റർ, ആസിഫ് മുസ്്ലിയാർ പുതിയങ്ങാടി, സലാം മാസ്റ്റർ കാഞ്ഞിരോട്, മുഹമ്മദലി സൈനി, സാമി വൽസ കുമാർ, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ശംസുദ്ദീൻ പയ്യോളി, ഇസ്മാഈൽ കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

---- facebook comment plugin here -----

Latest