Connect with us

Uae

ദുബൈ മെട്രോ നോൾ ടോപ്പ്-അപ്പ് 50 ദിർഹമായി ഉയർത്തി

ജനുവരിയിൽ, ആർ ടി എ നോൾ മിനിമം ടോപ്പ്-അപ്പ് 5 ദിർഹത്തിൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു.

Published

|

Last Updated

ദുബൈ | മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിൽ നോൾ കാർഡ് ടോപ്പ്-അപ്പ് ഏറ്റവും കുറഞ്ഞ നിരക്ക് 50 ദിർഹമായി. നേരത്തെയുള്ള 20 ദിർഹത്തിൽ നിന്ന് 50 ദിർഹമായി ഉയർന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. ഓൺലൈനായി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല. വർധന ഇന്നലെ മുതൽ നിലവിൽ വന്നു.

ജനുവരിയിൽ, ആർ ടി എ നോൾ മിനിമം ടോപ്പ്-അപ്പ് 5 ദിർഹത്തിൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു. മെട്രോ ട്രാൻസിറ്റ് നെറ്റ്്വർക്കിൽ ഒരു റൗണ്ട് ട്രിപ്പ് കവർ ചെയ്യുന്നതിന് യാത്രക്കാർക്ക് അവരുടെ നോൽ കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം.

മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ബസുകൾ എന്നിവയുൾപ്പെടെ ദുബൈയിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നൽകുന്നതിന് നോൽ കാർഡ് ഉപയോഗിക്കുന്നതിനൊപ്പം ഒരു പ്രീപെയ്ഡ് സ്മാർട്ട് കാർഡ് കൂടിയാണ് നോൾ കാർഡ്.

ടാക്‌സി നിരക്കുകൾ, പാർക്കിംഗ്, പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, സ്റ്റോറുകൾ എന്നിവയിലും ഇത് ഉപയോഗിക്കാം. നോൾ പ്ലസ് കാർഡിൽ നിരവധി സ്ഥാപനങ്ങളിൽ ഡിസ്‌കൗണ്ടും ഉണ്ട്.

Latest