Connect with us

Uae

ദുബൈ; മെട്രോ സ്റ്റേഷൻ അടയാളങ്ങളും ദിശാ ബോർഡുകളും മാറ്റുന്നു

പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നാവിഗേഷൻ എളുപ്പമാക്കുകയും യാത്രക്കാർക്ക് മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ അപ്‌ഡേറ്റുകൾ.

Published

|

Last Updated

ദുബൈ | ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) മെട്രോക്ക് പുതിയ സൈനേജ് അവതരിപ്പിച്ചു. എല്ലാ സ്റ്റേഷൻ അടയാളങ്ങളും ദിശാ ബോർഡുകളും മാറ്റിസ്ഥാപിക്കുകയാണ്. ഈദ് അൽ ഫിത്വർ ആഘോഷങ്ങൾക്ക് ശേഷം മെട്രോയിൽ തിരിച്ചെത്തിയ യാത്രക്കാർക്ക് ഇത് പ്രകടമായ മാറ്റമായി അനുഭവപ്പെടുന്നുണ്ട്.

പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നാവിഗേഷൻ എളുപ്പമാക്കുകയും യാത്രക്കാർക്ക് മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ അപ്‌ഡേറ്റുകൾ.

പ്രവേശന-നിർഗമന അടയാളങ്ങൾ മഞ്ഞ ബോക്‌സുകളിൽ ഹൈലൈറ്റ് ചെയ്ത് ദൃശ്യപരത വർധിപ്പിക്കൽ, ഫ്ലോർ സ്റ്റിക്കറുകളോടുകൂടിയ വ്യക്തമായ പ്ലാറ്റ്‌ഫോം ദിശാസൂചകങ്ങൾ, സ്ത്രീ-ശിശു ക്യാബിനുകൾക്കായി പിങ്ക് ബോർഡുകളുള്ള പ്രമുഖ സൈനേജ് എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

സന്ദേശ സ്റ്റിക്കറുകൾ, മെച്ചപ്പെട്ട ട്രെയിൻ ലൈൻ ദിശകൾ, പ്ലാറ്റ്‌ഫോം നമ്പറുകളും ലക്ഷ്യസ്ഥാന വിവരങ്ങളും വ്യക്തമാക്കുന്ന പുതിയ അടയാളങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് സിസ്റ്റങ്ങളിലും പൊതുഗതാഗത ആപ്പുകളിലും ഓൺബോർഡ് ഓഡിയോ അറിയിപ്പുകളിലും മാറ്റങ്ങൾ കൊണ്ടുവന്ന് ഡിജിറ്റൽ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്.

അൽ ഖൈൽ മെട്രോ സ്റ്റേഷനെ അൽ ഫർദാൻ എക്‌സ്‌ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തതിന്റെ ഭാഗമായി ഈ സ്റ്റേഷനുകളിലെയും മറ്റും അടയാളങ്ങളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്.