Uae
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ
മൊത്തത്തിലുള്ള ജീവിത നിലവാരം സമ്പന്നമാക്കുന്നതിൽ ശുചിത്വം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വഹിക്കുന്ന നിർണായക പങ്ക് എടുത്തു കാണിക്കുന്നതാണ് റിപ്പോർട്ട്.
ദുബൈ|നഗര ശുചിത്വ സൂചികയിൽ ദുബൈ ആഗോള നേതൃത്വം നിലനിർത്തി. ജപ്പാനിലെ അർബൻ സ്ട്രാറ്റജീസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ഗ്ലോബൽ സിറ്റി സ്ട്രെംഗ്ത് ഇൻഡക്സിൽ തുടർച്ചയായി അഞ്ചാം വർഷവും ദുബൈ ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.
നഗരത്തിന്റെ സംസ്‌കാരത്തിനും വിശ്വാസത്തിനും തെളിവായി ഇത് മാറി. മൊത്തത്തിലുള്ള ജീവിത നിലവാരം സമ്പന്നമാക്കുന്നതിൽ ശുചിത്വം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വഹിക്കുന്ന നിർണായക പങ്ക് എടുത്തു കാണിക്കുന്നതാണ് റിപ്പോർട്ട്.
---- facebook comment plugin here -----