Connect with us

Uae

ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി ദുബൈ

ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്‌സിന്റെ 'ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗര റിപ്പോര്‍ട്ട് 2024'ല്‍ ദുബൈ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോള റാങ്കിംഗില്‍ 18-ാം സ്ഥാനത്തെത്തി.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 നഗരങ്ങളുടെ പട്ടികയില്‍ ദുബൈ സ്ഥാനം നേടി. ഇപ്പോള്‍ 81,200 കോടീശ്വരന്മാരാണ് ദുബൈയില്‍ താമസിക്കുന്നത്. ഇതില്‍ 237 പേര്‍ സെന്റി മില്യണയര്‍മാരാണ് (100 മില്യണ്‍ ഡോളറില്‍ കൂടുതല്‍ സമ്പത്തുള്ളവര്‍). 20 പേര്‍ ശതകോടീശ്വരന്മാരാണ്.

ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്‌സിന്റെ ‘ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗര റിപ്പോര്‍ട്ട് 2024’ല്‍ ദുബൈ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോള റാങ്കിംഗില്‍ 18-ാം സ്ഥാനത്തെത്തി.കഴിഞ്ഞ ദശകത്തില്‍ ദുബൈയിലെ കോടീശ്വരന്മാരുടെ എണ്ണം 102 ശതമാനം വര്‍ധിച്ചു.

2024 അവസാനത്തോടെ 8,700 പുതിയ കോടീശ്വരന്മാര്‍ നഗരത്തിലേക്ക് എത്തി. 2023-ല്‍ ഇത് 72,500 ആയിരുന്നു. സെന്റി- മില്യണയര്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 212 ആയിരുന്നു. ഷെന്‍ഷെനും ഹാങ്ഷൗവിനും പിന്നില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മൂന്നാമത്തെ സമ്പന്ന നഗരമായാണ് ദുബൈ മാറിയത്. അറബ് നഗരങ്ങളില്‍ സമ്പത്ത് റാങ്കിംഗില്‍ ദുബൈ ഒന്നാമതെത്തി.

അബൂദബിയും സമ്പന്നരുടെ എണ്ണത്തില്‍ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അബൂദബിയില്‍ കോടീശ്വരന്മാരുടെ എണ്ണം 80 ശതമാനം വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം 17,800 ആയി. നഗരത്തില്‍ ഇപ്പോള്‍ 75 സെന്റി-മില്യണയര്‍മാരും എട്ട് ശതകോടീശ്വരന്മാരും താമസിക്കുന്നു. നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രങ്ങളായി ഈ എമിറേറ്റുകള്‍ തുടരുന്നതിനാല്‍ ദുബൈയും അബൂദബിയും അടുത്ത ദശകത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് എമിറേറ്റുകളിലുമായി 100 മില്യണ്‍ ഡോളറിലധികം ആസ്തിയുള്ള സമ്പന്നരുടെ എണ്ണം 2034 ആകുമ്പോഴേക്കും ഇരട്ടിയാകും.

---- facebook comment plugin here -----

Latest