Uae
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അന്തേവാസിയുടെ ആഗ്രഹം നിറവേറ്റി ദുബൈ പോലീസ്
തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ വീഡിയോ ആശയവിനിമയത്തിലൂടെ അവരുടെ ഹൃദയങ്ങളില്‍ സന്തോഷവും സ്നേഹവും കൊണ്ടുവരാന്‍ പോലീസ് എപ്പോഴും താത്പര്യപ്പെടുന്നുവെന്ന് മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.

ദുബൈ| മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള ജയില്‍ അന്തേവാസിയുടെ ആഗ്രഹം ദുബൈ പോലീസ് നിറവേറ്റി. വിവാഹ സല്‍ക്കാരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പങ്കെടുപ്പിച്ചാണ് അയാളെ സന്തോഷിപ്പിച്ചത്. തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ വീഡിയോ ആശയവിനിമയത്തിലൂടെ അവരുടെ ഹൃദയങ്ങളില്‍ സന്തോഷവും സ്നേഹവും കൊണ്ടുവരാന്‍ പോലീസ് എപ്പോഴും താത്പര്യപ്പെടുന്നുവെന്ന് ശിക്ഷാ, തിരുത്തല്‍ സ്ഥാപനങ്ങളുടെ ജനറല്‍ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.
അന്തേവാസികളുടെ മാനസിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും ഇത് അനിവാര്യമാണ്. സാധ്യമാകുമ്പോഴെല്ലാം വീഡിയോ കമ്മ്യൂണിക്കേഷന്‍ വഴി അവരുടെ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിലൂടെ ശിക്ഷാ സ്ഥാപനങ്ങള്‍ അന്തേവാസികളുടെ മാനുഷിക വശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.