Ongoing News
21 ലക്ഷം കോളുകള്‍ കൈകാര്യം ചെയ്ത് ദുബൈ പോലീസ്
97 ശതമാനവും പത്ത് സെക്കന്‍ഡിനുള്ളില്‍ കൈകാര്യം ചെയ്തു
ദുബൈ|ദുബൈ പോലീസിന് ഈ വര്‍ഷം രണ്ടാം പാദത്തോടെ ലഭിച്ചത് 21 ലക്ഷത്തിലധികം സഹായഭ്യര്‍ഥനാ കോളുകള്‍. ദുബൈ പോലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനാണ് കോളുകള്‍ ലഭിക്കുക. 21 ലക്ഷം കോളുകളില്‍ 97 ശതമാനവും പത്ത് സെക്കന്‍ഡിനുള്ളില്‍ കൈകാര്യം ചെയ്തുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്്‌റാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പെര്‍ഫോമന്‍സ് അപ്രൈസല്‍ യോഗത്തിലാണ് ഈ സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തിയത്.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സലന്‍സ് ആന്‍ഡ് പയനിയറിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുഅല്ല, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപറേഷന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ തുര്‍ക്കി ബിന്‍ ഫാരിസ്, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 2024ന്റെ രണ്ടാം പാദത്തിനും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുമിടയിലുള്ള മുന്‍ ശുപാര്‍ശകളും തീരുമാനങ്ങളും നടപ്പിലാക്കുന്നതിന്റെ അവലോകനവും പ്രകടന മാനദണ്ഡങ്ങളുടെ പരിശോധനയും ഉള്‍പ്പെടെ നിരവധി വശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 901-ഉം എമര്‍ജന്‍സി ഹോട്്‌ലൈനായ 999-ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഹോട്്‌ലൈനില്‍ വിളിക്കുന്ന കോളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.