Connect with us

Uae

ദുബൈ പോലീസിന് 'ഹംദാന്‍ പതാക' സമ്മാനിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രോഗ്രാമിന്റെ പതാകയായ 'ഹംദാന്‍ പതാക'യാണ് ദുബൈ പോലീസിന് സമ്മാനിച്ചത്.

Published

|

Last Updated

ദുബൈ|സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ഹംദാന്‍ ബിന്‍ മുഹമ്മദ് പ്രോഗ്രാമിന്റെ പതാകയായ ‘ഹംദാന്‍ പതാക’ ദുബൈ പോലീസിന് സമ്മാനിച്ചു. ‘സേവനങ്ങള്‍ 360 നയം’ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സജീവവും സംയോജിതവും വ്യക്തിഗതമാക്കിയതും തടസ്സമില്ലാത്തതുമായ സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. സേവനങ്ങള്‍ സുഗമമാക്കാനായി രൂപപ്പെടുത്തിയ 360 പോളിസിയുടെ ആദ്യഘട്ട ഫലങ്ങള്‍ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സംരംഭം ദുബൈയിലെ ഗവണ്‍മെന്റ് സേവനങ്ങളെ മാറ്റിമറിക്കുന്നതായും താമസക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമ്പൂര്‍ണ സംയോജിത പരിഹാരങ്ങള്‍ നല്‍കുന്നതിനും ഗവണ്‍മെന്റിനെ യോജിച്ചതും ഏകീകൃതവുമായ ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് 647 ദശലക്ഷം ദിര്‍ഹം ലാഭിക്കാനും സര്‍വീസ് കാത്തിരിപ്പ് സമയത്തില്‍ 98 ശതമാനം കുറക്കാനും 91 ഉപഭോക്തൃ സംതൃപ്തി നിരക്ക് കൈവരിക്കാനും സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന് സന്ദര്‍ശനങ്ങളുടെ എണ്ണത്തില്‍ 74 ശതമാനം കുറക്കാനും ‘സേവനങ്ങള്‍ 360 നയം’ സഹായകമായെന്ന് ചടങ്ങില്‍ വിലയിരുത്തി.

 

 

 

Latest