Connect with us

Uae

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശക്തമായ നടപടിയുമായി ദുബൈ പോലീസ്

മൂന്ന് വർഷത്തിനുള്ളിൽ 500 കേസുകൾ കൈകാര്യം ചെയ്തു.

Published

|

Last Updated

ദുബൈ|സംഘടിതവും അന്തർദേശീയവുമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബൈ പോലീസ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 500 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്തു. 60 ദശലക്ഷം ദിർഹം വെർച്വൽ ആസ്തികൾ ഉൾപ്പെടെ മൊത്തം നാല് ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക നടപടികളാണ് നടത്തിയത്.

അന്താരാഷ്ട്ര നിയമ നിർവഹണ ഏജൻസികളുമായി സഹകരിച്ച്, കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പോരാടുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള യു എ ഇയുടെ സമർപ്പണത്തെയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.

യു എ ഇ ദേശീയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയത്തിലൂടെ നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെ പോരാടുന്നതിന് സേന തന്ത്രപരമായി പ്രധാന പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. എ എം എല്ലിന്റെ ഇന്റർനാഷണൽ ഡിപ്ലോമ, ടെററിസ്റ്റ് ഫിനാൻസിംഗ് തുടങ്ങിയവയിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നു. 116 പ്രൊഫഷണലുകൾക്ക് ഈ രീതിയിൽ പരിശീലനം നേടിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1,733 രേഖകൾ അന്താരാഷ്ട്ര പങ്കാളികളുമായി പങ്കിട്ടു. ഇന്റർപോൾ, യൂറോപോൾ, റീജിയണൽ, ഗൾഫ് നെറ്റ്്വർക്കുകൾ തുടങ്ങിയവയുളുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ, മൂന്നാം കക്ഷി സ്‌കീമുകൾ, വെർച്വൽ അസറ്റുകളുടെ ഉപയോഗം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ പോലീസ് നൂതന തന്ത്രങ്ങൾ പ്രയോഗിക്കുന്നതായും അധികാരികൾ പറഞ്ഞു.

 

 

Latest