Connect with us

Uae

ദുബൈ ജനസംഖ്യ; 11.4 ശതമാനം വർധിച്ചു

പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വര്‍ഷങ്ങളായി ദുബൈ മികച്ച ശ്രദ്ധ നല്‍കുന്നു

Published

|

Last Updated

ദുബൈ | ദുബൈയിലെ മൊത്തം ജനസംഖ്യ 2019 മുതല്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെ 11.42 ശതമാനം വര്‍ധിച്ചു. 383,735 ആളുകളുടെ വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായതെന്ന് ദുബൈ ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് കോര്‍പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019ലെ 3,355,900 ആളുകളില്‍ നിന്ന് ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെ 3,739,635 ആളുകളായി ഉയര്‍ന്നു. 2020ല്‍ 3,411,200, 2022-ല്‍ 3,655,000 എന്നിങ്ങനെയായിരുന്നു കണക്ക്. 1950-ല്‍ ദുബൈ ജനസംഖ്യ 20,000 ആയിരുന്നു. 1960-ല്‍ അത് 40,000 ആയി. 1970-ല്‍ 73,000-ആയും 1980-ല്‍ 254,000-ആയും 1990-ല്‍ 473,000-ആയും ഉയര്‍ന്നു. 2000-ല്‍ ഇത് 907,000 ആയി. 2010-ല്‍ എമിറേറ്റിലെ ജനസംഖ്യ 1.8 ദശലക്ഷമായി ഉയര്‍ന്നു. 2023-ല്‍ ദുബൈയിലെ ജനസംഖ്യ 3.3 ദശലക്ഷമായി. 2040-ല്‍ 5.8 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനസംഖ്യയിലെ വര്‍ധനവ് ബിസിനസ്സിനും ജീവിത നിലവാരത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. സംരംഭകര്‍, നിക്ഷേപകര്‍, മനസ്സിന്റെയും കഴിവുകളുടെയും ആഗോള ലക്ഷ്യസ്ഥാനമായി ദുബൈ മാറിയിട്ടുണ്ട്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വര്‍ഷങ്ങളായി ദുബൈ മികച്ച ശ്രദ്ധ നല്‍കുന്നു. ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി, ഏറ്റവും മികച്ചതും വേഗതയേറിയതും കാര്യക്ഷമവുമായ നഗരമായി എല്ലാവര്‍ക്കും സേവനം നല്‍കുന്ന ഭാവി നഗരം എന്ന കാഴ്ചപ്പാടിലൂടെയാണ് ദുബൈ മുന്നോട്ട് പോകുന്നത്.

Latest