Connect with us

Uae

ദുബൈ; അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിനിലും മഴ തുടരുമെന്ന് യു എ ഇ കാലാവസ്ഥാ വകുപ്പ്

എന്നാൽ ആഗസ്റ്റ് എട്ടിന് ശേഷം താപനില വീണ്ടും നേരിയ തോതിൽ ഉയർന്നേക്കാം.

Published

|

Last Updated

ദുബൈ | ദുബൈ – അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിനിലും മഴ തുടരുമെന്ന് യു എ ഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ചാറ്റൽമഴ അനുഭവപ്പെട്ടു. മിക്ക പ്രദേശങ്ങളും മേഘാവൃതമായി തുടരും. അൽ ഐനിൽ വരും ദിവസങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ട്.

അബൂദബിയിലും മഴയുണ്ടാകും. യു എ ഇയിലുടനീളം താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോൺ (ഐ ടി സി സെഡ്) യു എ ഇയിൽ എത്തുന്നതാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം. അറബിക്കടലിൽ നിന്ന് യു എ ഇയിലേക്ക് മേഘങ്ങളെത്തുന്നു. ഇത് ഈ മാസം ഏഴ് വരെ തുടരും. പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈർപ്പം 80 ശതമാനത്തിൽ എത്തും.

അടുത്ത കുറച്ച് ദിവസങ്ങളിൽ, രാജ്യത്ത് താപനില രണ്ടോ മൂന്നോ ഡിഗ്രി കുറയും. ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 43-47 ഡിഗ്രി സെൽഷ്യസും തീരപ്രദേശങ്ങളിൽ 30-42 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാജ്യത്ത് പർവതപ്രദേശങ്ങളിൽ താപനില 25 ഡിഗ്രി സെൽഷ്യസിലേക്കും ഉൾപ്രദേശങ്ങളിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും എത്തും. എന്നാൽ ആഗസ്റ്റ് എട്ടിന് ശേഷം താപനില വീണ്ടും നേരിയ തോതിൽ ഉയർന്നേക്കാമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടി.

Latest