Connect with us

Uae

മികച്ച ഫിൻടെക് നഗരങ്ങളിൽ ഇടം നേടി ദുബൈ

ഗ്ലോബൽ ഫിനാൻഷ്യൽ സെന്റർ സൂചിക റാങ്കിംഗിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് അംഗീകാരം.

Published

|

Last Updated

ദുബൈ | ഫിൻടെക്കിനായി ആഗോളതലത്തിൽ മികച്ച അഞ്ച് നഗരങ്ങളിലെ ഒന്നായി ദുബൈ. ലണ്ടൻ, ന്യൂയോർക്ക്, പാരീസ് തുടങ്ങിയ നഗരങ്ങൾക്കൊപ്പം ധനകാര്യ മേഖലയിൽ വിശാലവും ആഴത്തിലുള്ളതുമായ കഴിവുകളുള്ള ലോകത്തിലെ എട്ട് നഗരങ്ങളിൽ ഒന്നായാണ് ദുബൈ തിരഞ്ഞെടുക്കപ്പെട്ടത്.

ഗ്ലോബൽ ഫിനാൻഷ്യൽ സെന്റർ സൂചിക റാങ്കിംഗിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് അംഗീകാരം.ധനകാര്യ സേവന വ്യവസായത്തിനായുള്ള ഏറ്റവും വിശ്വസനീയമായ സൂചികയാണിത്.ലോകമെമ്പാടുമുള്ള 119 ധനകാര്യ കേന്ദ്രങ്ങളെ സാമ്പത്തിക പ്രൊഫഷണലുകൾ വിലയിരുത്തിയാണ് റാങ്കിംഗ് രൂപപ്പെടുത്തുന്നത്.

ആഗോളതലത്തിൽ മത്സരക്ഷമതയുള്ള മികച്ച 15 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മേഖലയിലെ ഏക സാമ്പത്തിക നഗരവും ദുബൈയാണ്. സാമ്പത്തിക വ്യവസായത്തിൽ ആഗോള നേതാവായി അംഗീകരിക്കപ്പെട്ടത് ആഗോള ധനകാര്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബൈ വഹിക്കുന്ന പങ്കിന്റെ തെളിവാണെന്ന് ഗവർണർ ഇസ്സ കാസിം പറഞ്ഞു.