Connect with us

Uae

ദുബൈ; കഴിഞ്ഞ വർഷം നടന്നത് 76,100 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

2023നെ അപേക്ഷിച്ച് 75 ശതമാനം വർധന.

Published

|

Last Updated

ദുബൈ | കഴിഞ്ഞ വർഷം ദുബൈയിൽ 76,100 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. 2023നെ അപേക്ഷിച്ച് 20 ശതമാനം വർധനവുണ്ടായതായി കണക്ക്. മൊത്തം ഇടപാടുകളുടെ എണ്ണം 36 ശതമാനം വർധിച്ച് 226,000 ആയി. ദുബൈ മീഡിയ ഓഫീസ് ഡാറ്റ പ്രകാരമാണിത്.

റെസിഡൻസി പെർമിറ്റുകളുടെ വൈവിധ്യത, അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള മറ്റു ശ്രമങ്ങൾ എന്നിവ ഗുണം ചെയ്തു. പത്ത് വർഷത്തെ ഗോൾഡൻ വിസ പ്രോഗ്രാം വിപുലീകരിക്കൽ പ്രോപ്പർട്ടി മാർക്കറ്റിനെ പിന്തുണച്ചു. ബിൽഡ് ടു സെൽ പ്രോപ്പർട്ടി ഡെവലപ്മെന്റ്ബിസിനസിൽ വൈദഗ്ദ്ധ്യം നേടിയ ഇമാർ ഡെവലപ്മെന്റ‌് ഒരു വർഷത്തെ കാലയളവിൽ 6,540 കോടി ദിർഹത്തിന്റെ വസ്തുവക വിൽപ്പന രേഖപ്പെടുത്തി.2023നെ അപേക്ഷിച്ച് 75 ശതമാനം വർധന.

യു എ ഇയിലെ എല്ലാ മാസ്റ്റർ പ്ലാനുകളിലുമായി 62 പുതിയ പദ്ധതികൾ ആരംഭിച്ചു.കൊവിഡ് മാന്ദ്യത്തിൽ നിന്ന് കരകയറിയതിനുശേഷം എമിറേറ്റിലെ പ്രോപ്പർട്ടി കമ്പനികൾ ശക്തമായ വളർച്ചാ വേഗം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈ സമ്പദ്്വ്യവസ്ഥ 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.1 ശതമാനം വളർച്ച കൈവരിച്ചു. ഇത് 33940 കോടി ദിർഹത്തിലെത്തി. റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ നിരവധി മേഖലകളിലെ മുന്നേറ്റങ്ങളാണ് വളർച്ചയെ പ്രധാനമായും നയിച്ചത്.
---- facebook comment plugin here -----

Latest