Uae
ദുബൈ വാര്‍ത്താ പ്രചരണ നയം പുറത്തിറക്കി
ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് കൗണ്‍സില്‍ പ്രമേയം അഞ്ച് പുറത്തിറക്കിയത്.
ദുബൈ| വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും എമിറേറ്റിലെ വാര്‍ത്തകള്‍ ഏകോപിപ്പിക്കുന്ന നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുന്ന ദുബൈ വാര്‍ത്താപ്രചരണ നയം പുറത്തിറക്കി. ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് കൗണ്‍സില്‍ പ്രമേയം അഞ്ച് പുറത്തിറക്കിയത്.
ദുബൈ ഗവണ്‍മെന്റുമായും അനുബന്ധ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും സമഗ്രമായ വികസന പ്രക്രിയക്ക് അനുസൃതമായി വികസിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണ് നയം. പ്രസിദ്ധീകരണത്തിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി വാര്‍ത്തകള്‍ വേഗത്തിലുള്ളതുമായ രീതിയില്‍ പ്രചരിപ്പിക്കും. ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ ചുമതലകളും നയം വ്യക്തമാക്കുന്നു.