Connect with us

Uae

ദുബൈ റെസിഡൻസി ഐഡിയൽ ഫേസ് സംരംഭം ആരംഭിച്ചു

സുരക്ഷ നിറഞ്ഞ സന്തുഷ്ടവും സുസ്ഥിരവുമായ സമൂഹം വികസിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹ്്മദ് അൽ മർറി പറഞ്ഞു.

Published

|

Last Updated

ദുബൈ | ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് “ഐഡിയൽ ഫേസ്’ സംരംഭം ആരംഭിച്ചു. പോസിറ്റീവ് പെരുമാറ്റത്തിനും നിയമങ്ങൾ പാലിക്കുന്നതിനും  സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള യു എ ഇയുടെ  പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി.

സുരക്ഷ നിറഞ്ഞ സന്തുഷ്ടവും സുസ്ഥിരവുമായ സമൂഹം വികസിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ്ജനറൽ മുഹമ്മദ് അഹ്്മദ് അൽ മർറി പറഞ്ഞു.
കുറഞ്ഞത് 10 വർഷമെങ്കിലും ദുബൈയിൽ താമസിക്കുന്ന യുഎഇ പൗരനോ വിദേശിക്കോ ആയിരിക്കും ആനുകൂല്യം. 10 വർഷമായി റെസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോൺസർ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.

ഇവർക്ക് പ്രത്യേക അനുകൂല്യങ്ങൾ ലഭിക്കും. അമർ കോൾ സെൻ്ററുമായി ബന്ധപ്പെടുമ്പോൾ മുൻഗണനാ  സേവനം, അമർ കേന്ദ്രങ്ങളിലെ ഊഴം വേഗത്തിലാക്കാൻ സമർപ്പിത സേവന ക്യൂ, ഡിജിറ്റൽ  അഭിനന്ദന സർട്ടിഫിക്കറ്റ് നൽകൽ, മുതിർന്ന പൗരന്മാർക്ക് അവരുടെ വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ എന്നിവ ലഭിക്കും.

ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങൾ  ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.

Latest