Uae
ദുബൈ; 19 താമസ കേന്ദ്രങ്ങളിൽ റോഡ് നിർമാണം ആരംഭിച്ചു
പദ്ധതിക്കായി ആർ ടി എ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
ദുബൈ | 19 താമസ കേന്ദ്രങ്ങളിൽ ആർ ടി എ റോഡ് നിർമാണം ആരംഭിച്ചു. 11.5 കിലോമീറ്റർ റോഡാണ് നിർമിക്കുന്നത്. ട്രാഫിക് നവീകരണം, പാതയോര പാർക്കിംഗ്, നടപ്പാതകൾ, തെരുവ് വിളക്കുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
അൽ ഖവാനീജ്-1, അൽ ബർശ സൗത്ത്-1, നാദ് ശമ്മ, ജുമൈറ-1, സഅബീൽ-1, അൽ റാശിദിയ, മുഹൈസ്ന 1, അൽ ബർശ-1, അൽ ഹുദൈബ, അൽ ഖൂസ്-1, അൽ ഖൂസ്-3, അൽ ഖിസൈസ്-2, അൽ സത്വ, അൽ ത്വാർ-1, മിർദിഫ്, ഉമ്മുൽ റമൂൽ, ഉമ്മു സുഖീം-1, അൽ മിസ്ഹാർ -1, അൽ മിസ്ഹാർ-2 എന്നീ താമസകേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത്.
പദ്ധതിക്കായി ആർ ടി എ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 2026 രണ്ടാം പാദത്തിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.വേഗത്തിലുള്ള ട്രാഫിക് പരിഹാരങ്ങളും മെച്ചപ്പെടുത്തലും റോഡ് ശേഷി വർധിപ്പിക്കലും ആർ ടി എ തുടരുന്നു.എമിറേറ്റിന്റെ റോഡ്, അടിസ്ഥാന ശൃംഖല തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ആർ ടി എയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ സംരംഭം ദുബൈയുടെ വർധിച്ചുവരുന്ന ജനസംഖ്യയുടെയും നഗരവികസനത്തിന്റെയും ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നു. താമസക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, തെരുവുകൾ എല്ലാ ഉപയോക്താക്കൾക്കും കാര്യക്ഷമതയുടെയും ഗുണനിലവാരത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.