Connect with us

Uae

വീണ്ടും തുറന്ന് ദുബൈ സഫാരി; ആദ്യ ദിനത്തില്‍ നിരവധി സന്ദര്‍ശകര്‍

മൂവായിരത്തിലധികം ജന്തു ജാലങ്ങളുള്ള സഫാരി വേനല്‍ക്കാലത്ത് അടച്ചിട്ട ശേഷമാണ് പുതിയ സീസണില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.

Published

|

Last Updated

ദുബൈ| യു എ ഇയിലെ പ്രശസ്തമായ ശൈത്യകാല ആകര്‍ഷണങ്ങളിലൊന്നായ ദുബൈ സഫാരി പാര്‍ക്ക് പുതിയ സീസണിനായി ഇന്നലെ തുറന്നു. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും സമാനതകളില്ലാത്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സഫാരിയുടെ ആദ്യ പ്രവര്‍ത്തന ദിനത്തില്‍ തന്നെ നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തിയത്.

മൂവായിരത്തിലധികം ജന്തു ജാലങ്ങളുള്ള സഫാരി വേനല്‍ക്കാലത്ത് അടച്ചിട്ട ശേഷമാണ് പുതിയ സീസണില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. 78 സസ്തനികള്‍, 50 ഇനം ഉരഗങ്ങള്‍, 111 ഇനം പക്ഷികള്‍ എന്നിവയടക്കം നിരവധി വന്യജീവികള്‍ പാര്‍ക്കിലുണ്ട്. കാര്യമായ നവീകരണത്തിന് ശേഷമാണ് സഫാരി തുറന്നുപ്രവര്‍ത്തിച്ചിരുന്നത്. സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും കാണാന്‍ അവസരം നല്‍കുന്നു.

ആറ് തീം സോണുകളെ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ട്രെയിന്‍ വഴിയോ കാല്‍ നടയായോ ചുറ്റിക്കാണാം. 14-നും 16-നും ഇടയില്‍ പ്രായമുള്ള രണ്ട് ദക്ഷിണാഫ്രിക്കന്‍ ആനകളായ സുലുവും ടെമ്പിളും പാര്‍ക്കിന്റെ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. സിംഹങ്ങള്‍, സീബ്രകള്‍, ഉറുമ്പുകള്‍, കുരങ്ങുകള്‍ തുടങ്ങി നിരവധി അത്ഭുതകരമായ മൃഗങ്ങളെ കാണാന്‍ അവസരമുണ്ട്. വിനോദത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സമ്പന്നമായ സംയോജനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

 

Latest