Uae
ദുബൈ സൗത്ത് മറ്റൊരു നഗരമായി വളരുന്നു; താമസകേന്ദ്രങ്ങൾ ധാരാളം
2024-ല്‍ ഓഫ്-പ്ലാന്‍ വില്ലകളുടെ ശരാശരി വില 43 ശതമാനവും ഓഫ്-പ്ലാന്‍ അപ്പാര്‍ട്ട്്‌മെന്റുകളുടെ വില 12 ശതമാനവും വര്‍ധിച്ചതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ വികസനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്. പത്ത് ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഈ മേഖലയില്‍ ഒരുക്കുന്നു
റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ പ്രോപ്പര്‍ട്ടി ഫൈന്‍ഡറിന്റെ സൂചന പ്രകാരം പുതിയ വിമാനത്താവളത്തിന് തൊട്ടടുത്തു സ്ഥലം വാങ്ങല്‍ ലിസ്റ്റിംഗുകള്‍ 2024 ലെ രണ്ടാം പാദത്തിനും മൂന്നാം പാദത്തിനും ഇടയില്‍ മൊത്തത്തിലുള്ള വിപണിയേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ വളര്‍ന്നു എന്നാണ്. ഇത് ‘അതിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ പ്രതിഫലിപ്പിക്കുന്നു’.
‘ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതിനാല്‍ പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ വിഹിതം ജനുവരിയില്‍ ഒമ്പത് ശതമാനത്തില്‍ നിന്ന് 2024 മധ്യത്തോടെ 16 ശതമാനമായി ഉയര്‍ന്നു.’ കമ്പനിയുടെ ചീഫ് റവന്യൂ ഓഫീസര്‍ ശരീഫ് സ്ലീമാന്‍ ചൂണ്ടിക്കാട്ടി.പ്രോപ്പര്‍ട്ടി പോര്‍ട്ടലില്‍ വിതരണത്തിലും ഡിമാന്‍ഡിലും ‘സ്ഥിരമായ വര്‍ധനവ്’ ഉണ്ടായിട്ടുണ്ട്.
വളര്‍ച്ചാ സാധ്യതകള്‍ ശക്തമായി തുടരുന്നു. ‘2024 ല്‍ മാത്രം, ഈ പ്രദേശത്ത് നിന്ന് 32 പുതിയ വികസനങ്ങള്‍ പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ ന്യൂ ഡെവലപ്‌മെന്റ്കാറ്റലോഗിലേക്ക് ചേര്‍ത്തു. പുതിയ പ്രോജക്റ്റുകളോടുള്ള താത്പര്യവും മാസംതോറും 15 ശതമാനം വര്‍ധിച്ചു. ഇത് വാങ്ങുന്നവരുടെ ആവേശം തുടരുന്നതായി കാണിക്കുന്നു. 2024-ല്‍ ഓഫ്-പ്ലാന്‍ വില്ലകളുടെ ശരാശരി വില 43 ശതമാനവും ഓഫ്-പ്ലാന്‍ അപ്പാര്‍ട്ട്്‌മെന്റുകളുടെ വില 12 ശതമാനവും വര്‍ധിച്ചതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി നൈറ്റ് ഫ്രാങ്കിന്റെ അഭിപ്രായത്തില്‍, ദുബൈ സൗത്ത് ഫ്രീസോണുകള്‍, ബിസിനസ് പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ മാസ്റ്റര്‍ പ്ലാനുകള്‍,ലോജിസ്റ്റിക് അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ‘തന്ത്രപരമായ കേന്ദ്രം’ ആയി കണക്കാക്കപ്പെടുന്നു.താങ്ങാനാവുന്ന വിലയില്‍ ഒരു റെസിഡന്‍ഷ്യല്‍ ഡെസ്റ്റിനേഷനായി അതിവേഗം ജനപ്രീതി നേടുകയും ചെയ്യുന്നു. 2023-ല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ഒക്യുപന്‍സി 87.6 ശതമാനമായിരുന്നു, 2024 ആകുമ്പോഴേക്കും 91.6 ശതമാനമായി വര്‍ധിച്ചു. ‘മൊത്തത്തിലുള്ള മാര്‍ക്കറ്റ് ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയല്‍പക്കത്തുടനീളമുള്ള വാര്‍ഷിക വാടക’ വളരെ മത്സരാധിഷ്ഠിതമാണ്. 42,000 ദിര്‍ഹത്തിന് സ്റ്റുഡിയോ ഫ്‌ലാറ്റുകള്‍ കിട്ടാനുണ്ട്.