Connect with us

Ongoing News

ദുബൈ സമ്മര്‍ ഫെസ്റ്റിവല്‍: ദുബൈ വിമാനത്താവളത്തില്‍ കുട്ടികള്‍ക്ക് വരവേല്‍പ്പ്

ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നല്‍കിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്.

Published

|

Last Updated

ദുബൈ| ദുബൈ സമ്മര്‍ ഫെസ്റ്റിവല്‍ 2024ന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തില്‍ കുട്ടികള്‍ക്ക് വര്‍ണാഭമായ വരവേല്‍പ്പ്. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തിയ കുട്ടികളെ സമ്മാനങ്ങളും പൂക്കളും നല്‍കിയാണ് രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി ഡി ആര്‍ എഫ് എ) ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് വരവേല്‍പ്പ് ഒരുക്കിയത്.

എയര്‍പോര്‍ട്ടിലെ കുട്ടികളുടെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയ കുരുന്നുകളെ ജി ഡി ആര്‍ എഫ് എ ദുബൈയുടെ മാസ്‌കേട്ട് കഥാപാത്രങ്ങളായ സാലം സലാമയും ദുബൈ സമ്മര്‍ സര്‍പ്രൈസസ് മാസ്‌കേട്ട് മോദേഷും ഫീമെയില്‍ കൌണ്ടര്‍പാര്‍ട്ടായ ദനയും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് അവരെ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ക്ഷണിക്കുകയും അവിടെ കുട്ടികള്‍ക്ക് സ്വന്തമായി പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്തു.

ഈ വേനല്‍ക്കാലത്ത് ദുബൈ സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് വരവേല്‍പ്പ് നല്‍കിയത്. വേനല്‍ക്കാല ഉത്സവത്തിന്റ ഭാഗമായി വിവിധ ഷോപ്പിംഗ് ഫെസ്റ്റിവലുകളും വൈവിധ്യമായ വിനോദ പരിപാടികളുമാണ് ദുബൈ നഗരിയിലുടനീളം നടന്നുവരുന്നത്.

 

 

 

 

Latest