Uae
ദുബൈ സൂപ്പര്‍ സെയില്‍ ആരംഭിച്ചു
3,000 ഔട്ട്‌ലെറ്റുകളില്‍ 500-ലധികം മുന്‍നിര ബ്രാന്‍ഡുകള്‍ 90 ശതമാനം വരെ മെഗാ സേവിംഗ്സ് വാഗ്ദാനം ചെയ്യുന്നു. ഡിസംബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കും.
ദുബൈ | ദുബൈയില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് ലഭിക്കുന്ന സൂപ്പര്‍ സെയില്‍ മാളുകളിലും മറ്റും ആരംഭിച്ചു. ഡിസംബര്‍ രണ്ട് വരെ നീണ്ടു നില്‍ക്കും.
3,000 ഔട്ട്‌ലെറ്റുകളില്‍ 500-ലധികം മുന്‍നിര ബ്രാന്‍ഡുകള്‍ 90 ശതമാനം വരെ മെഗാ സേവിംഗ്സ് വാഗ്ദാനം ചെയ്യുന്നു. ഈദ് അല്‍ ഇത്തിഹാദ് 53 ന്റെ ആഘോഷത്തിന്റെ ഭാഗമാണിത്.
ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ‘3ഡി എസ് എസ്’ ലോകപ്രശസ്ത ബ്രാന്‍ഡുകളും പ്രാദേശിക ഉത്പന്നങ്ങളും അസാധാരണമായ കിഴിവുകളോടെ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്. ഫാഷന്‍, വീട്ടു സാമഗ്രികള്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയിലെല്ലാം വിലക്കുറവുണ്ടാകും.