Uae
ദുബൈ ടാക്സി കമ്പനി ഫ്‌ലീറ്റ് വിപുലീകരിക്കുന്നു
മൊത്തം ടാക്സികളുടെ എണ്ണം 6,210 വാഹനങ്ങളായി.
ദുബൈ| ദുബൈ ടാക്സി കമ്പനി 250 പുതിയ വാഹനങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ലീറ്റ് വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അടുത്തിടെ നടത്തിയ ലേലത്തിലാണ് കമ്പനി പുതിയ ലൈസന്‍സ് പ്ലേറ്റുകള്‍ ഏറ്റെടുത്തത്. ഇതോടെ മൊത്തം ടാക്സികളുടെ എണ്ണം 6,210 വാഹനങ്ങളായി. ഏകദേശം 85 ദശലക്ഷം ദിര്‍ഹം അധിക വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നതിന് ഈ വിപുലീകരണം സാധ്യമാകുമെന്ന് സി ഇ ഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി പറഞ്ഞു.
പുതിയ ഫ്‌ലെറ്റുകള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇതോടെ കമ്പനിയുടെ ഹൈബ്രിഡ്, ഇലക്ട്രിക് അടക്കമുള്ള പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ മൊത്തം ശേഷിയുടെ 87 ശതമാനമാവും. ടാക്‌സികള്‍, ലിമോസിനുകള്‍, ബസുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെ 9,000-ത്തിലധികം വാഹനങ്ങള്‍ ഇതോടെ കമ്പനിക്ക് ഉണ്ടാവും.