Uae
ദുബൈ ടാക്സി കൂടുതല്‍ എമിറേറ്റുകളിലേക്ക്
ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിക്കിടെ ദുബൈ ടാക്‌സി കമ്പനി സി ഇ ഒ മന്‍സൂര്‍ റഹ്്മ അല്‍ ഫലാസിയാണ് സർവീസ് വിപുലീകരണത്തെ കുറിച്ച് വ്യക്തമാക്കിയത്.
![](https://assets.sirajlive.com/2025/02/dubai-taxi-897x538.jpg)
ദുബൈ| യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട് ദുബൈ ടാക്‌സി കമ്പനി. ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിക്കിടെ ദുബൈ ടാക്‌സി കമ്പനി സി ഇ ഒ മന്‍സൂര്‍ റഹ്്മ അല്‍ ഫലാസിയാണ് സർവീസ് വിപുലീകരണത്തെ കുറിച്ച് വ്യക്തമാക്കിയത്.
സര്‍വിസ് വിപുലീകരണത്തിന്റെ ഭാഗമായി ലിമോസിന്‍ സര്‍വിസുകള്‍ക്കായി ആഗോള ഇ-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബോള്‍ട്ടുമായി കഴിഞ്ഞ ഡിസംബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. നിലവില്‍ തലബാത്തുമായി സഹകരിച്ചു അബൂദബിയില്‍ ഡെലിവറി ബൈക്കുകള്‍ സർവീസ് നടത്തുന്നുണ്ട്. റാസ് അൽ ഖൈമയിലും അജ്മാനിലും സ്‌കൂള്‍ ബസുകളും കമ്പനി പ്രവര്‍ത്തിപ്പിച്ചുവരുന്നു.
1994ല്‍ തുടങ്ങിയ സ്ഥാപനം 2023ലാണ് പൊതു ഓഹരി പങ്കാളിത്തമുള്ള കമ്പനിയാക്കി മാറ്റിയത്. നിലവില്‍ 6,000 ടാക്‌സികള്‍ ഉള്‍പ്പെടെ 9,000 വാഹനങ്ങൾ ദുബൈ ടാക്‌സിയിൽ ഉണ്ട്. ടാക്‌സി, വി ഐ പി ലിമോസിന്‍, ബസുകള്‍, ഡെലിവറി സേവനങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 17,500 ജീവനക്കാരും ജോലി ചെയ്യുന്നു.
---- facebook comment plugin here -----