Connect with us

Uae

കായിക, വിനോദ വ്യവസായത്തിന് ദുബൈയിൽ സ്വതന്ത്ര മേഖല; ആഗോള തലത്തിൽ ആദ്യം

സ്‌പോർട്‌സ് ഫെഡറേഷനുകൾ, അസോസിയേഷനുകൾ, ലീഗുകൾ തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക കായിക സംഘടനകളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

|

Last Updated

ദുബൈ | സ്‌പോർട്‌സ്, വിനോദം എന്നിവക്കായി ദുബൈയിൽ പുതിയ ഫ്രീ സോൺ ക്ലസ്റ്റർ പ്രഖ്യാപിച്ചു.ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണിത്. ഫ്രീ സോണിൽ ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് എന്റർടൈൻമെന്റ്സോൺ  എന്ന പേരിലാണിത്.

ഇതിൽ വ്യത്യസ്ത സ്‌പോർട്‌സ്, വിനോദ ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകും.
ആഗോളതലത്തിൽ ഈ വ്യവസായത്തിന് വേണ്ടിയുള്ള ആദ്യത്തെ സ്വതന്ത്ര മേഖലയാണിത്.
സ്‌പോർട്‌സ് മാനേജ്‌മെന്റ‌്, മാർക്കറ്റിംഗ്, ഇവന്റ്മാനേജ്‌മെന്റ‌്, ടാലന്റ്പ്രാതിനിധ്യം, മീഡിയ, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ ബിസിനസുകൾക്ക് ലൈസൻസ് നൽകും. ഇ-സ്‌പോർട്‌സ്, എ ഐ അധിഷ്ഠിത സ്‌പോർട്‌സ് ടെക്, ഫാൻ ടോക്കണുകൾ തുടങ്ങി വളർന്നുവരുന്ന മേഖലകളെ പിന്തുണക്കുകയും ചെയ്യും.

ആഗോള ബ്രാൻഡുകൾ, സ്‌പോർട്‌സ് ലീഗുകൾ, ഫ്രാഞ്ചൈസികൾ, അവകാശ ഉടമകളും നിക്ഷേപകരും, സ്‌പോർട്‌സ്, ടാലന്റ്ഏജൻസികൾ, കലാകാരന്മാർ, കായിക മാധ്യമ വ്യക്തികൾ, സമൂഹ മാധ്യമ സ്വാധീനം ചെലുത്തുന്നവർ, സൃഷ്ടിപരമായ വ്യവസായ പ്രൊഫഷനലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വ്യവസായങ്ങളുടെ കേന്ദ്രമായിരിക്കും ഈ മേഖല.

സ്‌പോർട്‌സ് ഫെഡറേഷനുകൾ, അസോസിയേഷനുകൾ, ലീഗുകൾ തുടങ്ങിയ അന്താരാഷ്ട്ര, പ്രാദേശിക കായിക സംഘടനകളെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.യു എ ഇ കായിക മന്ത്രാലയം, ദുബൈ സ്‌പോർട്‌സ് കൗൺസിൽ, യു എ ഇ നാഷണൽ ഒളിമ്പിക് കമ്മ്യൂണിറ്റി തുടങ്ങിയ പ്രധാന വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് അംഗങ്ങൾക്ക് അനുയോജ്യമായ സമഗ്രമായ കോർപ്പറേറ്റ്, നിയമ പിന്തുണ നൽകുമെന്ന് ഐസെസ ഉറപ്പുനൽകി.

ഐസെസ ആരംഭിക്കുന്നത് ഒരു ചലനാത്മക ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുമെന്നു ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ അസറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഫഹീം പറഞ്ഞു.ഇത് സ്‌പോർട്‌സ്, വിനോദ ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരെ അഭിവൃദ്ധിപ്പെടുത്തും. സ്വതന്ത്ര മേഖല വൈവിധ്യമാർന്ന പരിപാടികളിലൂടെയും പ്രദർശന കലണ്ടറിലൂടെയും വിലയേറിയ നെറ്റ്്വർക്കിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നുണ്ട്.

ദുബൈ എക്സ്പോ മേഖലകളിൽ സ്പോർട്സ് എക്‌സിബിഷനുകൾ, മ്യൂസിയങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, കമ്മ്യൂണിറ്റി പ്രോജക്ടുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഒരു സവിശേഷ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഈ സംരംഭം വലിയ സാമൂഹിക സ്വാധീനം ചെലുത്തുമെന്ന് ഐസെസ സി ഇ ഒ ദാമിർ വലീവ് പറഞ്ഞു.സമ്പദ്്വ്യവസ്ഥയിലേക്ക് പ്രതിവർഷം ഏകദേശം 250 കോടി ഡോളർ സംഭാവന ചെയ്യും.നിലവിൽ, യു എ ഇയിലുടനീളം വിവിധ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 40-ലധികം ഫ്രീ സോണുകൾ ഉണ്ട്.

Latest