Uae
ദുബൈ; വേരിയബിൾ പാർക്കിംഗ് ഫീസ് 17 മുതൽ
ഇവന്റ് ഏരിയകള്‍ക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം ഫീസ് ആണ് ഈടാക്കുക.
![](https://assets.sirajlive.com/2025/02/car-2-794x538.gif)
ദുബൈ | ഇവന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി 17 മുതല്‍ പുതിയ വേരിയബിള്‍ പാര്‍ക്കിംഗ് ഫീസ് പ്രാബല്യത്തില്‍ വരുമെന്ന് പാര്‍ക്ക്ഇന്‍ വ്യക്തമാക്കി.
ഇവന്റ് ഏരിയകള്‍ക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം ഫീസ് ആണ് ഈടാക്കുക. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശത്തെ ‘ഗ്രാന്‍ഡ് ഇവന്റ് സോണ്‍’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇവന്റ് സോണിലേക്ക് പോകുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ഓപ്പറേറ്റര്‍ ശുപാര്‍ശ ചെയ്തു.അല്‍ സുഫൂഹ് 2, ദി നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ദുബൈ ഇന്റര്‍നെറ്റ് സിറ്റി തുടങ്ങിയ സോണ്‍ എഫ് പാര്‍ക്കിംഗ് ഏരിയകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചതായി ഈ മാസമാദ്യം ദുബൈയിലെ പബ്ലിക് പാര്‍ക്കിംഗ് ഓപ്പറേറ്റര്‍ അറിയിച്ചിരുന്നു.ഫെബ്രുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലായി.