Connect with us

National

കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീണ് അപകടം; ഏഴ് പേര്‍ മരിച്ചു

ഒഡിഷ ,ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍ നിന്നുള്ള ഇതരംസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയിലെ ബാച്ചുപള്ളിയില്‍ കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുവയസുള്ള കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

ഒഡിഷ ,ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍ നിന്നുള്ള ഇതരംസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ഹൈദരാബാദില്‍ ചൊവ്വാഴ്ച പെഴ്ത അതിശക്തമായ മഴയില്‍ ജനജീവിതം സ്തംഭിച്ചു. മിക്കയിടങ്ങളിലും വെള്ളക്കെട്ടുകളും ഗതാഗതം തടസപ്പെടുന്ന അവസ്ഥയുമുണ്ടായി.

Latest