Connect with us

Kerala

അട്ടപ്പാടിയില്‍ ഗതാഗതസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ കെട്ടി ചുമന്ന്

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗതസൗകര്യമില്ലാത്തതിനാല്‍ സ്ഥലത്തേക്ക് എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. 

Published

|

Last Updated

പാലക്കാട് | പാലക്കാട് അട്ടപ്പാടിയില്‍ വാഹനസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് രോഗിയെ രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്നു. മരുതന്‍ – ചെല്ലി ദമ്പതികളുടെ മകന്‍ സതീഷിനെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗതസൗകര്യമില്ലാത്തതിനാല്‍ സ്ഥലത്തേക്ക് എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു.  തുടര്‍ന്ന്  ഉച്ച കഴിഞ്ഞാല്‍ കാട്ടാനകള്‍ കാണപ്പെടുന്ന പ്രദേശത്ത് കൂടി ബന്ധുക്കള്‍ രോഗിയെ  രണ്ട് കിലോമീറ്ററോളം ചുമന്ന്  ആശുപത്രിയിലെത്തുകയായിരുന്നു.

അതേസമയം വാഹനം കടന്നുപോകാന്‍ കഴിയുന്ന റോഡ് നിര്‍മിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം വര്‍ഷങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.