Connect with us

Kerala

വേനല്‍ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചു

സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂടു കൂടുന്ന സാഹചര്യത്തില്‍ ജോലി സമയത്തില്‍ പുനക്രമീകരണം ഏര്‍പ്പെടുത്തി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രില്‍ 30 വരെയാണ് തൊഴില്‍ വകുപ്പ് പുനക്രമീകരിച്ചത് .രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.

പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.

ലേബര്‍ കമീഷണര്‍ ഡോ കെ വാസുകിയാണ് പുനര്‍ക്രമീകരണ സമയം അറിയിച്ചത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.