National
കുടിശ്ശിക അടച്ചു; താജ് ബഞ്ചാര വീണ്ടും തുറന്നു
1.43 കോടിയില്‍ 55 ലക്ഷം രൂപ കമ്പനി അടച്ചു

ഹൈദരാബാദ് | കെട്ടിട നികുതി കുടിശ്ശികയടച്ച് ഹൈദരാബാ ദിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബഞ്ചാര വീണ്ടും തുറന്നു. കുടിശ്ശിക വരുത്തിയ 1.43 കോടിയില്‍ 55 ലക്ഷം രൂപ കമ്പനി അടച്ചു. ബാക്കി കുടിശ്ശിക അടുത്ത മാസം പത്തിനുള്ളില്‍ തീര്‍ക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്‍കി.
കെട്ടിടനികുതി അടക്കാത്തതിനെ തുടര്‍ന്നാണ് താജ് ബഞ്ചാര, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപല്‍ കോര്‍പറേഷന്‍ സീല്‍ ചെയ്തത്.