Connect with us

National

ബി സി സി ഐക്കുള്ള കുടിശ്ശിക: ബൈജൂസിന് ആശ്വാസമായി ട്രൈബ്യൂണല്‍ നടപടി

കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള ബൈജൂസിന്റെ അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുന്ന എജ്യൂടെക് സ്ഥാപനമായ ബൈജൂസിന് ആശ്വാസമായി നാഷണല്‍ കമ്പനി ലോ അപ്പലൈറ്റ് ട്രൈബ്യൂണല്‍ നടപടി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബി സി സി ഐ) നല്‍കാനുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള ബൈജൂസിന്റെ അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചു. ഇന്നും വരുന്ന ഒമ്പതാം തീയതിയുമായി മുഴുവന്‍ തുകയും കൈമാറണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ പാപ്പരത്ത നടപടികളില്‍ നിന്ന് ബൈജൂസിന് ഒഴിവാകാനാകും.

158 കോടി രൂപ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ ബൈജൂസുമായി ഒത്തുതീര്‍പ്പിലെത്തിയതായി ബി സി സി ഐനാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ അറിയിക്കുകയായിരുന്നു. ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ ജൂലൈ ഒന്നിന് 50 കോടി രൂപ അടച്ചതായി എന്‍ സി എല്‍ എ ടി ചെന്നൈ ബഞ്ചിനെ ബി സി സി ഐ അറിയിച്ചു. ബാക്കി തുകയായ 25 കോടി ഇന്നേക്കകവും ബാക്കി 83 കോടി ആഗസ്റ്റ് ഒമ്പതിനകം നല്‍കുമെന്നും ബൈജൂസ് അറിയിച്ചതായി ബി സി സി ഐ വ്യക്തമാക്കി.

158.90 കോടി രൂപ തിരിച്ചടയ്ക്കാത്തതിന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കോര്‍പ്പറേറ്റ് പാപ്പരത്വ നടപടികള്‍ ആരംഭിക്കുന്നതിനുള്ള ബി സി സി ഐയുടെ അപേക്ഷ എന്‍ സി എല്‍ ടിയുടെ ബെംഗളൂരു ബഞ്ച് കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.

 

Latest