Connect with us

durand cup 2023

ഡ്യൂറന്‍ഡ് കപ്പ്: കേരളപ്പോരില്‍ കൊമ്പ് കുലുക്കി ഗോകുലം

ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് ഗോളടിച്ചപ്പോള്‍ ഗോകുലം നാലെണ്ണം തിരിച്ചടിച്ച് ജേതാക്കളായി.

Published

|

Last Updated

കൊല്‍ക്കത്ത | ഡ്യൂറന്‍ഡ് കപ്പിലെ കേരളപ്പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മലര്‍ത്തിയടിച്ച് ഗോകുലം കേരള എഫ് സി. രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ലീഗുകളായ ഐ എസ് എല്ലിലെ ബ്ലാസ്റ്റേഴ്‌സും ഐ ലീഗിലെ ഗോകുലവും നേര്‍ക്കുനേര്‍ പോരാടിയത് ആവേശക്കാഴ്ചയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് ഗോളടിച്ചപ്പോള്‍ ഗോകുലം നാലെണ്ണം തിരിച്ചടിച്ച് ജേതാക്കളായി.

17ാം മിനുട്ടില്‍ ഗോകുലമാണ് ഗോളടിക്ക് തുടക്കം കുറിച്ചത്. 35ാം മിനുട്ടില്‍ ജസ്റ്റിനിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി രണ്ട് ഗോളുകള്‍ കൂടി അടിച്ച് ഗോകുലം കൃത്യമായ മേധാവിത്വം പുലര്‍ത്തി.

രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടില്‍ ഗോകുലം നാലാം ഗോളും നേടി. പിന്നീട് 54, 77 മിനുട്ടുകളില്‍ പ്രബിര്‍ ദാസും ലൂണയും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകള്‍ നേടി. ബൗബ, ശ്രീക്കുട്ടന്‍, അലക്‌സ്, അഭിജിത് എന്നിവരാണ് ഗോകുലത്തിന് വേണ്ടി ബ്ലാസ്‌റ്റേഴ്‌സിന്റെ വല ചലപ്പിച്ചത്.

Latest