Connect with us

Kerala

ദൂരദർശനിൽ തത്സമയ പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞു വീണു മരിച്ചു

കൃഷിദർശൻ പരിപാടിയിൽ അതിഥിയായി പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ദൂരദർശൻ ചാനലിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അതിഥി കുഴഞ്ഞുവീണ് മരിച്ചു.  കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് ആണ് മരിച്ചത്. കൃഷിദർശൻ പരിപാടിയിൽ അതിഥിയായി പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Latest