National
വായുമലിനീകരണത്തിനിടെ ഡല്‍ഹി നിവാസികള്‍ക്ക് വെല്ലുവിളിയായി തണുപ്പും
ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി താപനിലയിലെ ഇടിവിന് കാരണമായി പറയുന്നത്.
ന്യൂഡല്‍ഹി | വായുമലിനീകരണത്തിന്റെ ദുരിതത്തിനിടെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് തണുപ്പും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി താപനിലയിലെ ഇടിവിന് കാരണമായി പറയുന്നത്. പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില.
റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്, അയനഗര്‍ 14.4 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 15 ഡിഗ്രി സെല്‍ഷ്യസ്, പാലം 16.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഡല്‍ഹിയിലെ മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനില.
---- facebook comment plugin here -----