Connect with us

Kerala

കാസര്‍കോട് നിര്‍മാണത്തിനിടെ അടിപ്പാത തകര്‍ന്നു; തൊഴിലാളിക്ക് പരുക്ക്

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം

Published

|

Last Updated

കാസര്‍കോട് |  കാസര്‍കോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ഒരു തൊഴിലാളിക്ക് പരുക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം . അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.

 

---- facebook comment plugin here -----

Latest