Connect with us

Kerala

നിര്‍മാണ ജോലിക്കിടെ വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു

വാര്‍പ്പിന് സ്ഥാപിച്ച മുട്ടുകള്‍ പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു

Published

|

Last Updated

കൂറ്റനാട്  | നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു. ചാലിശേരി കവുക്കോട് തട്ടാന്‍ വളപ്പില്‍ മണി (55) ആണ് മരിച്ചത്. മതുപ്പുള്ളി സ്വദേശിക്കായി നിര്‍മിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ വാര്‍പ്പിന് സ്ഥാപിച്ച മുട്ടുകള്‍ പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.

അപകടത്തില്‍ മണി തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന് ചെറിയ പരുക്കേറ്റു.ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest