Saudi Arabia
മസ്ജിദുന്നബവിയില്‍ റമസാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ വിതരണം ചെയ്തത് 13 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍
മദീന | പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ റമസാനിലെ ആദ്യ പത്ത് ദിനങ്ങളില്‍ 13 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. മസ്ജിദുന്നബവിയിലെ ജനറല്‍ പ്രസിഡന്‍സി ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു വിതരണം. റമസാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍, മസ്ജിദുന്നബവിയില്‍ എത്തിയവര്‍ക്ക് പന്ത്രണ്ട് ലക്ഷത്തിലധികം സംസം ബോട്ടിലുകളും വിതരണം ചെയ്തു. തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് 14,000 സംസം വെള്ളം നിറച്ച വലിയ ബോട്ടിലുകള്‍ മസ്ജിദുന്നബവിയില്‍ ഒരുക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയുടെ മുഴുവന്‍ ഭാഗങ്ങളും വിശ്വാസികള്‍ക്കായി തുറന്നതോടെ വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മഗ്‌രിബും ഇശാഉം തറാവീഹും വിത്ര്‍ നിസ്‌കാരങ്ങളും നിര്‍വഹിച്ചാണ് മടക്കം. തിരക്ക് ഒഴിവാക്കുന്നതിനായി കനത്ത സുരക്ഷയാണ് മദീനയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്.