Connect with us

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി സ്‌കൂളിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു

നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  | ഇരിങ്ങാലക്കുട കാട്ടൂരില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് മരിച്ചത്.

സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു.ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്

 

Latest