Connect with us

Kerala

പ്രഷര്‍ ടെസ്റ്റിനിടെ പൈപ്പ് ലൈന്‍ പൊട്ടി റോഡ് തകര്‍ന്നു

ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ചാത്തന്നൂര്‍ സര്‍വീസ് സഹകരണ ബേങ്കിന് സമീപത്തായിരുന്നു സംഭവം

Published

|

Last Updated

കൊല്ലം |  ചാത്തന്നൂരില്‍ പ്രഷര്‍ ടെസ്റ്റിംഗിനിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി റോഡ് തകര്‍ന്നു. ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ചാത്തന്നൂര്‍ സര്‍വീസ് സഹകരണ ബേങ്കിന് സമീപത്തായിരുന്നു സംഭവം.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനില്‍ മര്‍ദ്ദം പരിശോധിക്കുമ്പോഴിരുന്നു പൈപ്പ് തകര്‍ന്നത്.

സംഭവ സമയം റോഡില്‍ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാല്‍ അത്യാഹിതം ഒഴിവായി

 

Latest