Connect with us

Kerala

ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ കോടതിയില്‍ എത്തിച്ചു, വിധി ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: | ദത്ത് വിവാദത്തില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറി. വഞ്ചിയൂര്‍ കോടതി വിധി പ്രകാരമാണിത്. കുഞ്ഞ് അനുപമയുടെത് തന്നെയാണെന്ന് കോടതിക്ക് വ്യക്തമാവുകയായിരുന്നു. മാസങ്ങള്‍ക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമക്ക് നീതി ലഭിച്ചത്.

കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍ വ്യക്തമാക്കിയതോടെ കോടതി തുടര്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെ വിട്ടുകിട്ടാന്‍ അനുപമ ഹരജി നല്‍കിയിരുന്നു. ഡി എന്‍ എ റിപ്പോര്‍ട്ടും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു.

 

Latest