Connect with us

anupama child missing case

ദത്ത് വിവാദം: അനുപമയുടെ കുഞ്ഞിനെ കേരളത്തില്‍ എത്തിച്ചു

കുഞ്ഞ് അനുപമയുടേതാണ് എന്ന് ഉറപ്പിക്കാനായി ഇനി ഡി എന്‍ എ പരിശോധന ബാക്കിയുണ്ട്

Published

|

Last Updated

തിരുവനന്തപരും | അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. രാത്രി എട്ടരയോടെയാണ് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണ് എന്ന് ഉറപ്പിക്കാനായി ഇനി ഡി എന്‍ എ പരിശോധന ബാക്കിയുണ്ട്.

ഇന്നലെ രാവിലെ ആറ് മണിക്ക് കേരളത്തില്‍ നിന്ന് പുറപ്പെട്ട ഉദ്യോഗസ്ഥ സംഘം അവിടുത്തെ ശിശു ക്ഷേമ സമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി കേരളത്തിലേക്ക് തിരിച്ചു. നാലംഗ സംഘമായിരുന്നു കുട്ടിയെ കൊണ്ടുവരാന്‍ പോയത്.

ഡി എന്‍ എ പരിശോധനാ ഫലം വരുന്നത് വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്‌സണ്‍ കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ ടെക്‌നോളജിയില്‍ സ്വീകരിക്കും.