Connect with us

Kerala

ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ ദത്ത്; കുഞ്ഞിനെ മോചിപ്പിച്ചു

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് | ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്തെടുത്ത മൂന്നര വയസ്സുള്ള കുഞ്ഞിനെ മോചിപ്പിച്ചു. കുട്ടിയെ സര്‍ക്കാര്‍ സംരക്ഷിത ഭവനത്തിലേക്ക് മാറ്റി.

മൂന്ന് വര്‍ഷം മുന്‍പാണ് അനധികൃത ദത്ത് നടന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വീട്ടുകാര്‍ തന്നെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്.

എന്നാല്‍ നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ദത്ത് നടന്നതെന്ന് ശിശു ക്ഷേമ സമിതി കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പന്നിയങ്കര പൊലീസ് കേസെടുത്തു.

 

Latest