Connect with us

balusseri attack

ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനേറ്റ മര്‍ദനം: അഞ്ച് പേര്‍ കസ്റ്റഡിയില്‍

ലീഗ്- എസ് ഡി പി ഐ പ്രവര്‍ത്തകരായ കൂടുതല്‍ പേര്‍ ഇന്ന് കസ്റ്റഡിയിലായേക്കും

Published

|

Last Updated

കോഴിക്കോട് | ബാലുശ്ശേരി പാലോളിമുക്കില്‍ എസ് ഡി പി ഐ- ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ മര്‍ദിച്ച കേസില്‍ അഞ്ച്് പേര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായവരുടെ രാഷ്ട്രീയം പോലീസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും എസ് ഡി പി ഐ- ലീഗ് പ്രവര്‍ത്തകരാണെന്നാണ് സൂചന. ജിഷുണുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 29 പേര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

അതിനിടെ പ്രതികള്‍ ജിഷ്ണുവിനെ ആക്രമിക്കുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്‌ളക്‌സ് കീറിയെന്ന് ആരോപിച്ച് ക്രൂരമായ മര്‍ദനമാണ് ജിഷ്ണുവിന് നേരെ ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വടിവാള്‍ പോലീസിന് കൈമാറിയത് പ്രതികളാണെന്നും വ്യക്തമായിട്ടുണ്ട്.
രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്ന് പോലീസ് എഫ് ഐ ആറില്‍ പറയുന്നു. വിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡി വൈ എഫ് ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ജിഷ്ണുവിനെ പാലോളിമുക്കില്‍വെച്ച് 29 പേര്‍ അടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മര്‍ദനം തുടര്‍ന്നതായാണ് വിവരം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

---- facebook comment plugin here -----

Latest