Connect with us

Kerala

ഭിന്നശേഷിക്കാരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Published

|

Last Updated

ആലപ്പുഴ| കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അജിമോന്‍ കണ്ടല്ലൂരിനെയാണ് ഡിവൈഎഫ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ് എഫ് ഐ പ്രവര്‍ത്തകരാണ് അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ ബസ്സിനുനേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പോലീസുകാര്‍ മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുറകില്‍ കൂടി വന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോന്‍ പറഞ്ഞു.

 

 

 

Latest