Connect with us

National

കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല: റെസിഡന്റ് കമ്മീഷണര്‍

ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയോഗം ചേര്‍ന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജയിന്‍. കേരള ഹൗസിലെ ഔദ്യോഗിക യോഗങ്ങള്‍ക്കായാണ് മന്ത്രി കോണ്‍ഫറന്‍സ് ഹാള്‍ ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിനാണ് കോണ്‍ഫറന്‍സ് ഹാള്‍ വിട്ടു നല്‍കിയതെന്നും റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജയിന്‍ പറഞ്ഞു.

താമസിക്കുന്ന മുറിയില്‍ സൗകര്യമില്ലാത്തതിനാല്‍ മന്ത്രിയെ കാണാനെത്തിയ ഡിവൈഎഫ്‌ഐ അംഗങ്ങളെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണര്‍ അറിയിച്ചു. ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയോഗം ചേര്‍ന്നത് വിവാദത്തിലായിരുന്നു. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. ചട്ടം മറികടന്ന് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest