Connect with us

Kerala

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ നേതാവ് പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് പ്രവീണിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Latest