Kerala
നജീബ് കാന്തപുരം എം എല്‍ എയുടെ വീട്ടിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച്
അനന്തു നടത്തിയ സമാന തട്ടിപ്പ് നജീബ് കാന്തപുരം നടത്തിയെന്ന് സരിന്‍
പെരിന്തല്‍മണ്ണ | സി എസ് ആര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് നജീബ് കാന്തപുരം എം എല്‍ എയുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച്. വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. അധിക്ഷേപ മുദ്രാവാക്യവുമായാണ് മാര്‍ച്ച് നടത്തിയത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പി സരിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അനന്തു കൃഷ്ണന്‍ നടത്തിയ സമാന തട്ടിപ്പ് നജീബ് കാന്തപുരം നടത്തിയെന്നും മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മറയാണെന്നും സരിന്‍ ആരോപിച്ചു.
---- facebook comment plugin here -----