National
അഗ്നിപഥ്: ഡി വൈ എഫ് ഐ പാര്‍ലിമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; എ എ റഹീം എംപിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കി
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അതിക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂഡല്‍ഹി | സേനയില്‍ കരാര്‍ നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി.
എ എ റഹീം എം പി ഉള്‍പ്പെടെ നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അതിക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജന്ദര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേയ്ക്ക് സമാധാനപരമായി നടന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ മര്‍ദിച്ചത്.
ഐഷെ ഘോഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വസ്ത്രമടക്കം വലിച്ചു കീറിയാണ് പൊലീസ് വാഹനത്തിലേയ്ക്ക് തള്ളിയത് .
ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി ആരോപിച്ചു. അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പറഞ്ഞു.