Connect with us

DYFI

"ഇനി നടക്കില്ല..!" എന്ന് ഡി വൈ എഫ്‌ ഐ പറയുന്നത് കൂട്ടുകച്ചവടം സമ്മതിക്കൽ'

ആകാശ്‌ തില്ലങ്കേരിക്ക്‌ ദീർഘായുസിനു വേണ്ടി പ്രാർഥിക്കാം.

Published

|

Last Updated

കാശ് തില്ലങ്കേരി- അർജുൻ ആയങ്കി- കണ്ണൂർ ഡി വൈ എഫ് ഐ തർക്കത്തിൽ പരിഹാസവുമായി കല്പറ്റ എം എൽ എയും കോൺഗ്രസ് നേതാവുമായ ടി സിദ്ദിഖ്. “ഇനി നടക്കില്ല..!” എന്ന് ഡി വൈ എഫ്‌ ഐ പറയുമ്പോൾ ഇതിനു മുമ്പ്‌ കൃത്യമായി സ്വർണക്കടത്തും മറ്റും കൂട്ടുകച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കൽ തന്നെയാണ്. ഈ വിഴുപ്പലക്കൽ ഭരണത്തിന്റേയും സിപിഎമ്മിന്റേയും തണലിൽ ഡി വൈ എഫ്‌ ഐ നാടിനു വേണ്ടി എന്ത്‌ ചെയ്യുന്നു എന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്‌. കൂടെയുള്ളവൻ തെറ്റിപ്പോയാൽ എന്ത്‌ ചെയ്യണമെന്ന് ആ പാർട്ടിക്ക്‌ നന്നായി അറിയാം. ആകാശ്‌ തില്ലങ്കേരിക്ക്‌ ദീർഘായുസിനു വേണ്ടി പ്രാർഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്‌..!!- ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം:

ഒരു കൂട്ട്‌ കച്ചവടത്തിനിറങ്ങിയിട്ട്‌ ഒടുവിൽ തമ്മിൽ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണു ആകാശ്‌ തില്ലങ്കേരിയിൽ നിന്നും ഡി വൈ എഫ്‌ ഐയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഇരുവരുടേയും ഭാഷയിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ്. “ഇനി നടക്കില്ല..!” എന്ന് ഡി വൈ എഫ്‌ ഐ പറയുമ്പോൾ ഇതിനു മുമ്പ്‌ കൃത്യമായി സ്വർണ്ണക്കടത്തും മറ്റും കൂട്ട്‌ കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കൽ തന്നെയാണു. ഈ വിഴുപ്പലക്കൽ ഭരണത്തിന്റേയും സിപിഎമ്മിന്റേയും തണലിൽ ഡിവൈഎഫ്‌ഐ നാടിനു വേണ്ടി എന്ത്‌ ചെയ്യുന്നു എന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്‌. കൂടെയുള്ളവൻ തെറ്റിപ്പോയാൽ എന്ത്‌ ചെയ്യണമെന്ന് ആ പാർട്ടിക്ക്‌ നന്നായി അറിയാം. ആകാശ്‌ തില്ലങ്കേരിക്ക്‌ ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്‌..!! #DYFI

 

Latest