Connect with us

Kerala

പൗരത്വ ഭേദഗതി നിയമത്തെ പ്രാബല്യത്തില്‍ വരുത്തിയ മോദി സര്‍ക്കാരിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പോരാട്ടം നടത്തും: വി കെ സനോജ്

വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നില്‍പ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം.

Published

|

Last Updated

തിരുവനന്തപുരം | മതത്തിന്റെ അടിസ്ഥാനത്തില്‍ ജനതയെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പ്രാബല്യത്തില്‍ വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അതിശക്തമായ പോരാട്ടം നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മോദി യുവതയുടെ സമരച്ചൂടറിയുമെന്നും ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും സനോജ് വ്യക്തമാക്കിയത്.

വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നില്‍പ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം. ഇന്ത്യന്‍ ജനതയെ വിഭജിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യരും അണിനിരക്കേണ്ട സമയമാണിതെന്നും വി കെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

 

---- facebook comment plugin here -----

Latest