Connect with us

Health

കുട്ടികളെ ബാധിക്കുന്ന ഡിസ്ലക്സിയ; കാരണങ്ങള്‍

 ഭൗതിക (cognitive) പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കുമ്പോഴാണ് ഡിസ്ലെക്‌സിയ ഉണ്ടാകുന്നത്.

Published

|

Last Updated

നിങ്ങളുടെ കുട്ടിക്ക് അക്ഷരം എഴുതാനും കാര്യങ്ങള്‍ ചെയ്യാനും ഒക്കെ ബുദ്ധിമുട്ടുണ്ടോ. എന്നാല്‍ കുട്ടിയുടെ ബുദ്ധിക്ക് മറ്റൊരു തരത്തിലുള്ള  പ്രശ്‌നവും ഇല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ. ഇത് ഒരുതരം പഠന വൈകല്യത്തിന്റെ കാരണമായ ഡിസ്ലക്സിയ എന്ന അവസ്ഥയാവാം. ഭൗതിക (cognitive) പ്രവര്‍ത്തനത്തിനു തകരാറുകള്‍ സംഭവിക്കുമ്പോഴാണ് ഡിസ്ലെക്‌സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടല്‍ എന്നീ കഴിവുകള്‍ സ്വായത്തമാക്കുവാന്‍ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതു മസ്തിഷ്‌കത്തിന്റെ വലത്തേ അര്‍ധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള ഉള്‍ക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇവിടെത്തന്നെ. വലത്തേ അര്‍ധഗോളത്തിലും ഒരു ചെറിയ ‘ഭാഷാ കേന്ദ്രം’ ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോള്‍ മസ്തിഷ്‌കം ചെയ്യുന്നത്. ഡിസ്ലെക്‌സിക് മസ്തിഷ്‌കങ്ങള്‍ ‘ഭാഷാകേന്ദ്ര’ങ്ങളുടെ കാര്യത്തില്‍ ആന്തരഘടനയില്‍ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങള്‍ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവര്‍ക്കു കഴിയാതെവരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

എന്താവാം കാരണങ്ങള്‍

ഗര്‍ഭാവസ്ഥയിലോ, പ്രസവത്തിനോടനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങള്‍, അസാധാരണ രാസവ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഡിസ്ലെക്‌സിയയ്ക്ക് കാരണമായേക്കാം. അപകടവും രോഗവും വഴി തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍മൂലവും, ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറല്‍ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്ലെക്‌സിയ ഉണ്ടാകാവുന്നതാണ്. ഡിസ്ലെക്‌സിയ രോഗിയുടെ മസ്തിഷ്‌കകോശങ്ങളുടെ ക്രമീകരണവും പ്രവര്‍ത്തനവും മറ്റു വ്യക്തികളുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഇത് ജനിതകപരമോ പരിസ്ഥിതിപരമോ ആയ കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. ഇതില്‍ത്തന്നെ ഡിസ് ഗ്രാഫിയ ഡിസ് കാല്‍ക്കുലിയ ഡിസ്ലെക്‌സിയ എന്നിങ്ങനെ പല വിധത്തില്‍ തരം തിരിച്ചിട്ടുണ്ട്.

 

 

 

Latest